ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറിയിറങ്ങി വൈഎസ്ആർസിപി അനുഭാവി മരിച്ചു; കേസെടുത്ത് പൊലീസ്

പുഷ്പവൃഷ്ടി നടത്തുമ്പോൾ സിംഗയ്യ തിരക്കിനിടയിൽ പെട്ട് കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു
YSRCP supporter dies after being hit by Jagan Mohan Reddys vehicle

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറിയിറങ്ങി; വൈഎസ്ആർസിപി അനുഭാവിക്ക് ദാരുണാന്ത്യം

Updated on

ഹൈദരാബാദ്: വൈഎസ്ആർസിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറി ഒരാൾ മരിച്ചു. വൈഎസ്ആർസിപി അനുഭാവിയായ സിംഗയ്യ (65) എന്നയാളാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നു പോവുമ്പോൾ സ്ഥലത്ത് സ്വീകരിക്കാനും കാണാനുമായി വഴിയിൽ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. പുഷ്പവൃഷ്ടി നടത്തുമ്പോൾ സിംഗയ്യ തിരക്കിനിടയിൽ പെട്ട് കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു.

റെണ്ടപള്ളയിൽ കഴിഞ്ഞ വർഷം ജീവനൊടുക്കിയ വൈഎസ്ആര്‍സിപി നേതാവിന്‍റെ കുടുംബത്തെ സന്ദർശിക്കാനായി പോവും വഴിയായിരുന്നു അപകടം. വാഹനം കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ സിംഗയ്യയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ജഗന്‍റെ വാഹനങ്ങളിലൊന്ന് തട്ടി ഒരാൾ മരിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്നത്. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിയത് ജഗന്‍റെ വാഹനം തന്നെയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വാഹനമോടിച്ച ഡ്രൈവർ രമണ റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com