മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ബിജെപി നേതാക്കളായ നെംച കിപ്ഗെൻ, നാഗപീപ്പിൾസ് ഫ്രണ്ട് നേതാവ് ലോസി ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Yumnam Khemchand Singh takes office as Chief Minister

യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

Updated on

ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് തൊട്ടുപിന്നാലെ ബിജെപി നേതാവ് യുംനാം ഖേദ് ചന്ദ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ബിജെപി നേതാക്കളായ നെംച കിപ്ഗെൻ, നാഗപീപ്പിൾസ് ഫ്രണ്ട് നേതാവ് ലോസി ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

മണിപ്പൂരിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് കിപ്ഗെൻ.

ബുധനാഴ്ച വൈകിട്ട് 6മണിക്ക് ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശം ഉന്നയിച്ചിരുന്നു. പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com