
കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു
representative image police
ബംഗളൂരു: കർണാടകയിലെ കൊപ്പലിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. യുവമോർച്ച ജില്ലാ പ്രസിഡന്‍റായ വെങ്കടേഷ് കുറുബാരയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം വെങ്കടേഷിനെ അടിച്ചു വീഴ്ത്തുകയും തുടർന്ന് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മുൻ വൈരാഗ‍്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. വാഹനം പഞ്ചറായതിനു പിന്നാലെ ഉപേക്ഷിച്ചതായിരിക്കുമെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ‍്യങ്ങളിൽ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.