ആരും വോട്ട് ചെയ്യാതെ നാഗാലാൻഡിലെ 6 ജില്ലകൾ

4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്.
zero percent voting recorded in 6 Nagaland districts
zero percent voting recorded in 6 Nagaland districts

കൊഹിമ: നാഗാലാൻഡിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 6 ജില്ലകളിലെ ഒറ്റ വോട്ടർമാർ പോലും വോട്ട് ചെയ്തില്ല. പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആരും വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് വോട്ടർമാർ വിട്ടുനിന്നത്.

738 പോളിങ് ബൂത്തുകൾ ഇവർക്കായി സജ്ജീകരിച്ചിരുന്നു. 4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ കിഴക്കൻ നാഗാലാൻഡിൽ പ്രത്യേക സംസ്ഥാന വാദം സജീവമാണ്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ 6 ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിന് പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

60 അംഗ നാഗാ അസംബ്ലിയിലെ 20 മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. നാഗാലാൻഡിലെ 7 ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com