ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് അധിക ഫീസ് ഈടാക്കാൻ സൊമാറ്റോ

ഫീസ് നിശ്ചയിക്കുന്നതിന്‍റെ കൃത്യമായ മാനദണ്ഡം എന്താണെന്നും ഓർഡർ തുക, ഉപഭോക്താവിന്‍റെ സ്ഥലം തുടങ്ങിയ ഘടകങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്നും വ്യക്തമല്ല
Zomato to charge extra fees for cash-on-delivery orders.

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് അധിക ഫീസ് ഈടാക്കാൻ സൊമാറ്റോ

Updated on

ന്യൂഡൽഹി: ക്യാഷ് ഓൺ ഡെലിവറി വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കാൻ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഉപഭോക്താക്കളും ഓർഡർ തുകയും അനുസരിച്ച് ഫീസിലും മാറ്റമുണ്ടാകും.

ഓർഡർ ബില്ലിൽ ‘പേ ഓൺ ഡെലിവറി ഫീ’ എന്ന പേരിലാണ് പുതിയ നിരക്ക് കാണിക്കുക. ഡെലിവറി സമയത്ത് ഭക്ഷണത്തിന്‍റെ തുക പണമായി നൽകുന്ന ഉപഭോക്താക്കൾക്കാണ് ഈ ഫീസ് ബാധകമാകുന്നത്. എല്ലാ ഓർഡറുകൾക്കും ഒരേ നിരക്കല്ല ഈടാക്കുന്നത്. വ്യത്യസ്ത ഇടപാട് തുകകൾക്ക് വ്യത്യസ്ത ഫീസാണ്.

ഫീസ് നിശ്ചയിക്കുന്നതിന്‍റെ കൃത്യമായ മാനദണ്ഡം എന്താണെന്നും ഓർഡർ തുക, ഉപഭോക്താവിന്‍റെ സ്ഥലം തുടങ്ങിയ ഘടകങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്നും വ്യക്തമല്ല. പുതിയ മാറ്റം സംബന്ധിച്ച് സൊമാറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവിൽ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് പ്രത്യേക ഫീസ് ഈടാക്കുന്നില്ല.

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വ്യത്യസ്ത ഫീസ് ഘടനകളും വരുമാന മാതൃകകളും പരീക്ഷിക്കുന്നതിനിടെയാണ് സൊമാറ്റോയുടെ പുതിയ നീക്കം. ക്യാഷ് ഓൺ ഡെലിവറി ഫീസിന് പുറമെ ഭക്ഷണ ഓർഡറുകൾക്ക് സൊമാറ്റോ നിലവിൽ പ്ലാറ്റ്‌ഫോം ഫീസും ഈടാക്കുന്നുണ്ട്. ഓർഡറിനനുസരിച്ച് ഡെലിവറി, പാക്കേജിങ് തുടങ്ങിയ മറ്റ് നിരക്കുകളും ബാധകമാണ്.

logo
Metro Vaartha
www.metrovaartha.com