
സുബിൻ ഗാർഗ്
ന‍്യൂഡൽഹി: പ്രശ്സത ബോളിവുഡ് ഗായകൻ സുബിൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വിവിധ ഭാഷകളിലായി 38,000 ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനം മലയാളികൾ മറക്കാനിടയില്ല. അസം സ്വദേശിയായ സുബിനാണ് 'യാ അലി' എന്ന ഗാനം പാടിയത്.