പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസ് മിസൈല്‍ പരിധിക്കുളളില്‍: കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്

പാക്കിസ്ഥാന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ
Every inch of Pakistan is within range of Brahmos missileUnion Defence Minister Rajnath Sing

പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസ് മിസൈല്‍ പരിധിക്കുളളില്‍: കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്

file photo

Updated on

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ പരിധിയിലാണ് പാക്കിസ്ഥാന്‍റെ ഓരോ ഇഞ്ച് ഭൂമിയും എന്ന കർശനമായ മുന്നറിയിപ്പുമായി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുടെ സുരക്ഷയ്ക്ക് വേണ്ടി പ്രായോഗികമായി തെളിഞ്ഞ ആശയമാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ് നാഥ്സിങ് വ്യക്തമാക്കി.

ഇന്ത്യയുടെ അയൽക്കാരന്‍റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂരിൽ നടന്നത് വെറും ഒരു ട്രെയിലർ മാത്രമായിരുന്നെന്നും ബ്രഹ്മോസിന്‍റെ ശക്തി എന്തെന്ന് ആ ട്രെയിലർ തന്നെ പാക്കിസ്ഥാനെ ബോധ്യപ്പെടുത്തിയെന്നും ലഖ്നൗവിലെ എയ്റോസ്പേസ് സൗകര്യത്തിൽ തദ്ദേശീയമായി നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ചിന്‍റെ വിക്ഷേപണത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com