'ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം'; നിയമസഭയിൽ 4 പ്രതിപ‍ക്ഷ എംഎൽഎമാർ‌ സത്യാഗ്രഹത്തിൽ

ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.  
'ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം'; നിയമസഭയിൽ  4 പ്രതിപ‍ക്ഷ എംഎൽഎമാർ‌  സത്യാഗ്രഹത്തിൽ

തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധവിലും പ്രതിഷേധിച്ച് നിയമസഭയിൽ  അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടന്‍, നജീബ് രാന്താപുരം എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്.  

ഇന്ന് ചേർന്ന യുഡിഎഫ് പാർലമെന്‍ററി കാര്യസമതിയാണ് എംഎൽഎമാർ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ബജറ്റ് പൊതു ചർച്ചയ്ക്ക് മുന്‍പാണ് പ്രതിപക്ഷ‍ം സമരം പ്രഖ്യാപിച്ചത്. നിയമസഭയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.  

സഭയ്ക്ക് പുറത്തും വലിയ തോതിൽ സമരം നടത്താണ് തീരിമാനം. നാളെ എല്ലാ കളക്‌ടറേറ്റുകളിലേക്കും സെക്രട്ടിറിയേറ്റിലേക്കും കേൺഗ്രസ് മാർച്ച് നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിന്‍വലിപ്പിക്കുമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com