
പട്രീഷ്യ റൗട്ട്‌ലെഡ്ജ്
getty images
ബ്രിട്ടന്‍റെ ജനകീയ സിറ്റ്കോം താരം പട്രീഷ്യ റൗട്ട്ലെഡ്ജ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. 1990-95 കാലത്ത് അഞ്ചു സീസണുകളിലായി പ്രദർശിപ്പിച്ച ബിബിസി കോമഡിയായ "കീപ്പിങ് അപ് അപ്പിയറൻസസ്' ലെ സ്നോബി സോഷ്യൽ ക്ലൈമ്പർ ഹയാസിന്ത് ബക്കറ്റ് എന്ന കഥാപാത്രമാണ് അവരെ ജനകീയയാക്കിയത്. 96ാം വയസിൽ മരിക്കും വരെയും അഭിനയത്തോടും തന്‍റെ പ്രേക്ഷകരോടും അടങ്ങാത്ത അഭിനിവേശമായിരുന്നു ഡാം പട്രീഷ്യയ്ക്ക് എന്ന് അവരുടെ ഏജന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.