

ശ്രേഷ്ഠ കാതോലിക്കയ്ക്ക് യുഎഇയിൽ സ്വീകരണം
ദുബായ്: പത്തു ദിവസത്തെ സന്ദർശനത്തിന് യുഎഇയിലെത്തിയ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മെത്രപോലിത്തൻ ട്രസ്റ്റിയുമായ അബൂൻ മോർ ബാസേലിയോസ് ജോസഫ് ബാവയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്നേഹോഷ്മള സ്വീകരണം നൽകി.
ദുബായിലെ യൂസഫലിയുടെ വസതിയിലായിരുന്നു സ്വീകരണം. യുഎഇ പ്രസിഡൻഷ്യൽ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മിയും സന്നിഹിതനായിരുന്നു.
യുഎഇ പാത്രിയാർക്കൽ വികാരി മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഫാദർ ജോഷി സി മാത്യൂ, യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം സരിൻ ചീരൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, തോമസ് ദാസ്, തോമസ് ഉമ്മൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു