

ഇടവക അസി. വികാരിയും മലയാളം കാത്തലിക് കമ്യൂണിറ്റി ആത്മീയ ഗുരുവുമായ ഫാ. ബേബിച്ചൻ എറത്തേൽ തിരുന്നാൾ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
ഫുജൈറ: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഫുജൈറ നിത്യ സഹായമാതാ കത്തോലിക്കാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക അസി. വികാരിയും മലയാളം കാത്തലിക് കമ്യൂണിറ്റി ആത്മീയ ഗുരുവുമായ ഫാ. ബേബിച്ചൻ എറത്തേൽ തിരുന്നാൾ കുർബാനക്ക് കാർമികത്വം വഹിച്ചു.
പ്രസുദേന്തി വാഴ്ച, കാഴ്ച സമർപ്പണം, വി.അൽഫോൻസാ വേഷധാരികളായ കുട്ടികളുടെ പ്രദക്ഷിണം, ലദീഞ്ഞ്, ശിങ്കാരിമേളം, ഇടവകാംഗങ്ങളായ കുട്ടികളുടെ മാർഗം കളി, സ്നേഹവിരുന്ന് എന്നിവയും നടത്തി.
തിരുന്നാളിന് മുന്നോടിയായി നടത്തിയ ഫുട്ബോൾ ടൂര്ണമെന്‍റിലെ വിജയികൾക്ക് ട്രോഫി, മെഡൽ എന്നിവ സമ്മാനിച്ചു. തിരുന്നാളിന് ഒരുക്കമായി നടത്തിയ നൊവേനക്ക് വിവിധ കുടുംബ യൂണിറ്റുകൾ, ഗായക സംഘം, വിശ്വാസ പരിശീലകർ, നഴ്സസ് മിനിസ്ട്രി, ജീസസ് യൂത്ത്, കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പ് എന്നിവർ നേതൃത്വം നൽകി.