
എഐ ഫിലിം അവാർഡ്; ജനുവരി 9 മുതൽ 11 വരെ
ദുബായ്: കണ്ടന്‍റ് ക്രിയേറ്റർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മയായ '1000 ദശലക്ഷം ഫോളോവേഴ്സ് സമ്മിറ്റ്,' ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് നടത്തുന്ന 10 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള എഐ ഫിലിം അവാർഡ് ദുബായിൽ 2026 ജനുവരി 9 മുതൽ 11 വരെ നടത്തും. ഗൂഗിളിന്‍റെ നൂതന എഐ ടൂളുകൾ ഉപയോഗിച്ച് സർഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കഥ പറയാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാർഡിന്‍റെ ലക്ഷ്യം.
സർഗാത്മക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും നിക്ഷേപം നടത്താനും 1000 ദശലക്ഷം ഫോളോവേഴ്സ് സമ്മേളനം പ്രധാന പങ്ക് വഹിക്കുന്നതായി യുഎഇ ഗവൺമെന്‍റ് മീഡിയ ഓഫിസ് ചെയർമാനും ക്യാബിനറ്റ് അഫയേഴ്സ് ഫോർ സ്ട്രാറ്റജിക് പ്രൊജക്റ്റ്സ് ഉപമന്ത്രിയുമായ സയീദ് അൽ എത്തർ പറഞ്ഞു.