
ദുബായ്: സമൂഹത്തിന് നൽകുന്ന മാനുഷിക സംഭാവനകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ആദരിക്കുന്ന 'ഹോപ് മേക്കേഴ്‌സ്' മത്സരത്തിന്‍റെ അഞ്ചാം എഡിഷന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു.
പങ്കെടുക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിശദീകരിക്കവേ ചുറ്റുമുള്ളവരെയും തങ്ങളെത്തന്നെയും 'പ്രതീക്ഷാ സ്രഷ്ടാക്കൾ' സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
യോഗ്യതകൾ
പ്രായോഗിക പരിചയം: വ്യക്തി മുൻപ് ഏതെങ്കിലും മാനുഷിക സേവനത്തിലോ കാരുണ്യ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ളയാളായിരിക്കണം.
കാഴ്ചപ്പാട്: വ്യക്തിക്ക് ജീവിതത്തെക്കുറിച്ച് നല്ല വീക്ഷണം വേണം.
ഭാഷ: വ്യക്തിക്ക് വായിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
തങ്ങളിലോ മറ്റുള്ളവരിലോ നന്മ കാണുന്ന ആർക്കും http://arabhopemakers.com എന്ന വെബ്‌സൈറ്റ് വഴി തങ്ങളെയോ മറ്റുള്ളവരെയോ നാമനിർദേശം ചെയ്യാമെന്നും ദുബായ് ഭരണാധികാരി പറഞ്ഞു.
വ്യത്യസ്ത സമൂഹങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയ മുൻ വർഷങ്ങളിലെ വിജയികളുടെ ഹൃദയ സ്പർശിയായ വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ പങ്കിട്ടു.