ജൈറ്റെക്‌സ് ഗ്ലോബലിൽ 100ലധികം ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം; ഇന്ത്യൻ പവിലിയൻ ഉദ്‌ഘാടനം ചെയ്ത് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി

ഇന്ത്യയിൽ നിന്നുള്ള 100ലധികം ഐസിടി കമ്പനികൾ ഇത്തവണത്തെ ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കുന്നുണ്ട്
Presence of more than 100 Indian companies at JITEX Global; Indian Ambassador to UAE inaugurated the Indian Pavilion
ജൈറ്റെക്‌സ് ഗ്ലോബലിൽ 100ലധികം ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം; ഇന്ത്യൻ പവിലിയൻ ഉദ്‌ഘാടനം ചെയ്ത് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി
Updated on

ദുബായ്: ജൈറ്റെക്‌സ് ഗ്ലോബലിലെ ഇന്ത്യൻ പവിലിയൻ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഐസിടി കയറ്റുമതിക്കാരുടെ സംഘടനയായ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്‍റെ (ഇഎസ്‌സി) ബാനറിൽ 12 സ്റ്റാന്‍റുകളിലായി ഇന്ത്യയിൽ നിന്നുള്ള 100ലധികം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) കമ്പനികൾ ഇത്തവണത്തെ ജൈറ്റെക്‌സ് ഗ്ലോബലിൽ പങ്കെടുക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സുരക്ഷ, മൊബിലിറ്റി, സുസ്ഥിര സാങ്കേതിക വിദ്യകൾ, ഫിൻടെക്, ബാങ്കിംഗ് സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളും ഉപകരണങ്ങളുമാണ് ഇന്ത്യൻ പവിലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആഴത്തിലുള്ള സാങ്കേതിക മികവ് പ്രദർശിപ്പിക്കുന്നതായിരിക്കും ഇത്തവണത്തെ പവിലിയൻ എന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇഎസ്‌സി) ചെയർമാൻ വീർ സാഗർ പറഞ്ഞു.

ഇന്ത്യയിൽ 3,600ലധികം ഡീപ് ടെക് സ്റ്റാർട്ടപ്പുകളുണ്ടെന്നും 2023ൽ മാത്രം 480ലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചുവെന്നും സാഗർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.