അബുദാബിയിൽ നിയമലംഘനം നടത്തിയ 106 വാഹനങ്ങൾ പിടിച്ചെടുത്തു

ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും
106 vehicles seized for violating traffic laws in Abu Dhabi
അബുദാബിയിൽ നിയമലംഘനം നടത്തിയ 106 വാഹനങ്ങൾ പിടിച്ചെടുത്തു
Updated on

അബുദാബി: അബുദാബിയിലും അൽ ഐനിലും നിയമലംഘനം നടത്തിയ 106 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതും അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം നടത്തുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 73 പ്രകാരം അനുമതിയില്ലാതെ വാഹനത്തിന്‍റെ എൻജിനിലോ ഷാസിയിലോ മാറ്റങ്ങൾ വരുത്തുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി അറിയിച്ചു.

അബുദാബിയിലെ ഇംപൗണ്ട്‌മെന്‍റ് നിയമങ്ങൾ അനുസരിച്ച്, ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിർഹമാണ്. പിഴ അടച്ചില്ലെങ്കിൽ വാഹനം പൊതു ലേലത്തിൽ വിൽക്കും. വാഹനം അബുദാബിയിൽ പിടിച്ചെടുക്കുകയാണെങ്കിൽ, tamm.abudhabi എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് സൈൻ ഇൻ ചെയ്‌ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാനാകും.

ലോഗിൻചെയ്യുന്നതിന് നിങ്ങളുടെ യുഎഇ പാസ് അക്കൗണ്ട് ഉപയോഗിക്കാം. യുഎഇ പാസ് അക്കൗണ്ട് ഇല്ലെങ്കിൽ, ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം. വാഹനത്തിന്‍റെ വിവരങ്ങൾ അറിയുന്നതിന് ഇമെയിൽ വഴിയോ ഫോൺ മുഖേനെയോ അബുദാബി പൊലീസുമായി ബന്ധപ്പെടാനും കഴിയും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com