പത്താമത് ദുബായ് രാജ്യാന്തര പ്രൊജക്‌റ്റ് മാനേജ്‌മെന്‍റ് ഫോറം ദുബായിൽ; 'സുസ്ഥിര ഭാവി' കേന്ദ്ര പ്രമേയം

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.
10th Dubai International Project Management Forum in Dubai; The central theme is 'Sustainable Future'
പത്താമത് ദുബായ് രാജ്യാന്തര പ്രൊജക്‌റ്റ് മാനേജ്‌മെന്‍റ് ഫോറം ദുബായിൽ; 'സുസ്ഥിര ഭാവി' കേന്ദ്ര പ്രമേയം
Updated on

ദുബായ്: പത്താമത് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന് (ഡിഐപിഎംഎഫ്) ദുബായ് ആതിഥേയത്വം വഹിക്കുന്നു. 2025 ജനുവരി 13 മുതൽ 16 വരെ മദീനത് ജുമൈറയിലാണ് സമ്മേളനം നടക്കുന്നത്.

യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.

10th Dubai International Project Management Forum in Dubai; The central theme is 'Sustainable Future'

പ്രോജക്ട് മാനേജ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എന്നിവയുമായി സഹകരിച്ചാണ് ഫോറം ഒരുക്കുന്നത്.സുസ്ഥിര നഗരങ്ങൾ, പരിവർത്തനം, ഭാവി ജോലികൾ, പ്രോജക്ട് മാനേജ്‌മെന്‍റിന്‍റെ ഭാവി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 19 പ്രധാന വിഷയങ്ങൾ ഫോറം ചർച്ച ചെയ്യും.

ഫോറത്തിന്‍റെ രജിസ്ട്രേഷൻ www.dipmf.ae എന്ന വെബ്‌സൈറ്റ് വഴി നടത്താമെന്ന് അധികൃതർ അറിയിച്ചു. ഭാവി തൊഴിൽ ആശയങ്ങൾ, റിമോട്ട് പ്രോജക്ട് മാനേജ്മെന്‍റ്, സർകുലർ ഇക്കോണമി , പ്രോജക്ട് ഇക്കോണോമി എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.

പ്രോജക്ട് മാനേജ്‌മെന്‍റിന്‍റെ ഫ്യൂച്ചർ തീം വെർച്വൽ, ഓഗ്‌മെന്‍റഡ് റിയാലിറ്റി, ഇൻഫർമേഷൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ്, പ്രോജക്റ്റ് മാനേജ്‌മെന്‍റിലെ ഭാവി പ്രവണതകൾ, ഓട്ടോണമസ് പ്രോജക്‌റ്റുകൾ എന്നിവ പോലുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ചും ചർച്ചകൾ ഉണ്ടാകുമെന്ന് ആർടിഎ ബോർഡ് ഓഫ് എക്‌സിക്യൂട്ടിവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മാർഗനിർദേശവും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പിന്തുണയുമാണ് ദുബായ് ആർടിഎ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടികളുടെ വിജയത്തിന് കാരണമെന്നും അൽ തായർ പറഞ്ഞു.

ആരംഭിച്ച് 10 വർഷത്തിന് ശേഷം ഡിഐപിഎംഎഫ് അന്താരാഷ്ട്ര സ്പെഷ്യലിസ്റ്റ് കൺവെൻഷനുകളുടെ അജണ്ടയിലെ സുപ്രധാന സംഭവമായി മാറി. കഴിഞ്ഞ ഒമ്പത് പതിപ്പുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 വിദഗ്ധരാണ് ഇതിൽ ആകൃഷ്ടരായത് എന്ന് അദേഹം കൂട്ടിച്ചേർത്തു.

മുമ്പത്തെ ഒമ്പത് പതിപ്പുകൾ ലോകമെമ്പാടുമുള്ള സാമ്പത്തിക, വാണിജ്യ മേഖലകളിൽ നിന്നുള്ള 17,000 പങ്കാളികളെ ആകർഷിച്ചുവെന്ന് ഡിഐപിഎംഎഫിൻ്റെ ഹയർ ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മുആസ് സഈദ് അൽ മർറി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com