

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു
റാസൽഖൈമ: റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്. അപകട കാരണം വ്യക്തമല്ല.
അപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം നടക്കുന്നതായും അത് പൂർത്തിയായ ശേഷം വിവരങ്ങൾ പുറത്തുവിടാമെന്നും അധികൃതർ അറിയിച്ചു.