ഇത്തിഹാദ് റെയിൽ വഴി കൈകാര്യം ചെയ്തത് 1,48,000 കണ്ടെയ്‌നറുകൾ: യാത്രാ സർവീസിന് കാതോർത്ത് യുഎഇ

ഒരു കോടി ടണ്ണിലധികം കല്ലും ചരലും റെയിൽ മാർഗം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും ഇത്തിഹാദിന് സാധിച്ചു
1,48,000 containers handled by Etihad Rail: UAE awaits passenger service

ഇത്തിഹാദ് റെയിൽ വഴി കൈകാര്യം ചെയ്തത് 1,48,000 കണ്ടെയ്‌നറുകൾ: യാത്രാ സർവീസിന് കാതോർത്ത് യുഎഇ

Updated on

അബുദാബി: യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ വഴി ഇതുവരെ 1,48,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. ഒരു കോടി ടണ്ണിലധികം കല്ലും ചരലും റെയിൽ മാർഗം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും ഇത്തിഹാദിന് സാധിച്ചു.

അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, ഇത്തിഹാദ് റെയിലിന്‍റെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നേട്ടങ്ങൾ വിശദീകരിച്ചത്.

പാസഞ്ചർ സർവിസുകൾ ഉടൻ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഇത്തിഹാദ്. പാസഞ്ചർ ട്രെയിൻ സർവിസിലെ ആദ്യ റൂട്ട് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ റൂട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com