കുവൈറ്റിൽ പതിനേഴാമത് ലുലു സ്റ്റോർ തുറന്നു

കുവൈത്തിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ അടുത്ത് തന്നെ പൂർത്തിയാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.
17th Lulu store opens in Kuwait

കുവൈറ്റിൽ പതിനേഴാമത് ലുലു സ്റ്റോർ തുറന്നു

Updated on

കുവൈറ്റ്: കുവൈറ്റിലെ പതിനേഴാമത് ലുലു സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ഹവല്ലിയിലെ അൽ ബാഹർ സെന്‍ററിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖനായ ഫഹാദ് അബ്ദുൽ റഹ്മാൻ അൽ ബാഹർ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു കുവൈറ്റ് ഡയറക്റ്റർ കെ.എസ്. ശ്രീജിത്, റീജിയണൽ ഡയറക്റ്റർ സക്കീർ ഹുസൈൻ, എന്നിവർ പങ്കെടുത്തു.

കുവൈറ്റിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികൾ അടുത്ത് തന്നെ പൂർത്തിയാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സാൽമിയ, ജാബർ അൽ അഹമ്മദ്, സബാഹ് അൽ സാലെ, ഹെസ്സ അൽ മുബാറക്, അൽ മുത്ല സിറ്റി എന്നിവിടങ്ങലിലാണ് പുതിയ ലുലു സ്റ്റോറുകൾ വരുന്നത്.

ഇത് കൂടാതെ ഷദാദിയയിൽ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കോൾഡ് സ്റ്റോറേജിന്‍റെ പ്രരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫ് അലി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com