ദുബായ് വനിത കലാ സാഹിതിയുടെ ഹൃദയസംഗമം

കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു
vanitha kalasahithi

വനിത കലാസാഹിതി

Updated on

ദുബായ്: ദുബായ് വനിത കലാ സാഹിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മുഷ്‌രിഫ് പാർക്കിൽ ഹൃദയസംഗമം സംഘടിപ്പിച്ചു. കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്കും, മുതിർന്നവർക്കുമായുള്ള മത്സരങ്ങളും കലാപരിപാടികളും നടത്തി.

യുവകലാസാഹിതി, വനിതാ കലാ സാഹിതി അംഗങ്ങളും കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു.

വനിത കലാ സാഹിതി കൺവീനർ സ്മൃതി, പ്രോഗ്രാം കോഡിനേറ്റർ നിഷ, വനിതാ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com