ഫുജൈറ: ചരിത്രത്തിലാദ്യമായി ഫുജൈറയിൽ കുട്ടികൾക്ക് വേണ്ടി വായനോത്സവം സംഘടിപ്പിക്കുന്നു. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാധികാരത്തിലാണ് വായനോത്സവം നടത്തുന്നത്.
ഒക്ടോബർ 13 മുതൽ 19 വരെ അൽ ബയാത് മിത് വാഹിദ് ഹാളിലാണ് ഫുജൈറ കൾച്ചറൽ ആൻഡ് മീഡിയ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിപാടി.
'ഭാവനാസമ്പന്നമായ ഭാവി സൃഷ്ടിക്കുക' എന്ന പ്രമേയത്തിൽ നടക്കുന്ന വായനോത്സവത്തിൽ ഭാവന, സാഹസികത, ക്രിയാത്മകത, ഭാവി എന്നീ നാല് തലങ്ങളിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രസാധകർ പങ്കെടുക്കും. 43 സാഹിത്യ പരിപാടികൾ,34 ശില്പശാലകൾ, എഴുത്തുകാരുമായുള്ള 10 അഭിമുഖങ്ങൾ എന്നിവയും ഉണ്ടാവും.