അബുദാബി: പ്രഥമ കെഎസ്‌സി കലാഭവൻ മണി സ്മാരക നാടൻ പാട്ട് മത്സരം ഒക്‌ടോബർ 6,7 തിയതികളിൽ അബുദാബി കേരള സോഷ്യൽ സെന്‍ററിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 6ന് ഒന്നാം റൗണ്ട് നാടൻ പാട്ട് മത്സരങ്ങൾ നടക്കും.
ഞായറാഴ്ച വൈകീട്ട് 7 ന് നടക്കുന്ന ഗ്രാന്‍റ് ഫൈനൽ മത്സരത്തിൽ ഒന്നാം റൗണ്ടിൽ നിന്ന് തെരഞ്ഞെടുത്ത 5 മികച്ച ടീമുകൾ ഏറ്റുമുട്ടും. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.