ദേശാഭിമാനവും ഐക്യവും ഉയർത്തിപ്പിടിച്ച് ജിഡിആർഎഫ്എ ദുബായിൽ യുഎഇ പതാകദിനാചരണം

ഡയറക്ടർ ജനറൽ ലഫ്‌ : ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി യു എ ഇ ദേശീയ പതാക ഉയർത്തി.
ദേശാഭിമാനവും ഐക്യവും ഉയർത്തിപ്പിടിച്ച് ജിഡിആർഎഫ്എ ദുബായിൽ യുഎഇ പതാകദിനാചരണം

ദേശാഭിമാനവും ഐക്യവും ഉയർത്തിപ്പിടിച്ച് ജിഡിആർഎഫ്എ ദുബായിൽ യുഎഇ പതാകദിനാചരണം

Updated on: 

ദുബായ്: രാജ്യത്തോടുള്ള കൂറിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും സന്ദേശവുമായി ജിഡിആർഎഫ്എ ദുബായ് യുഎഇ പതാകദിനം ആചരിച്ചു. അൽ ജാഫിലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്‌ : ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി യു എ ഇ ദേശീയ പതാക ഉയർത്തി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യുഎഇയുടെ പരമാധികാരത്തിന്‍റെയും ജനങ്ങളുടെ ഐക്യത്തിന്‍റെയും പ്രതീകമായ ദേശീയ പതാകയെ ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടന്നത്. രാജ്യത്തിന്‍റെ പുരോഗതിയിൽ പങ്കാളികളാകാനുള്ള ഉത്തരവാദിത്വവും ഒരുമയുടെ പ്രാധാന്യവും ഓർമപ്പെടുത്തുന്നതായിരുന്നു ആഘോഷം.