ഐപിഎ ഓണപ്പൂരം സെപ്റ്റംബർ 14ന് ഷാർജ എക്സ്പോ സെന്‍ററിൽ

നടൻ ജയറാം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ റംസാന്‍റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്‍റെ സംഗീത വിരുന്ന്, ഹനാൻ ഷായുടെ ഗാനമേള എന്നിവ ഉണ്ടാകും.
നടൻ ജയറാം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ റംസാന്‍റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്‍റെ സംഗീത വിരുന്ന്, ഹനാൻ ഷായുടെ ഗാനമേള എന്നിവ ഉണ്ടാകും.

ഐപിഎ ഓണപ്പൂരം സെപ്റ്റംബർ 14ന് ഷാർജ എക്സ്പോ സെന്‍ററിൽ

Updated on

ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഐപിഎ ഓണപ്പൂരം 2025 സെപ്റ്റംബർ 14ന് ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറും. നടൻ ജയറാം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റംസാന്‍റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്‍റെ സംഗീത വിരുന്ന്, വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേള എന്നിവ ഉണ്ടാകും.

ആർ.ജെ മിഥുൻ രമേശ്, ബ്ലോഗർ ലക്ഷ്മി മിഥുൻ എന്നിവരും കലാപരിപാടികളിൽ പങ്കെടുക്കുമെന്ന് ഐ.പി.എ. ഫൗണ്ടർ എ കെ ഫൈസൽ (മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട,ജനറൽ കൺവീനർ യൂനസ് തണൽ,പ്രോഗ്രാം കൺവീനർ ബിബി ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടൻ ജയറാമിന്‍റെ വാദ്യമേളത്തോടെയാകും ആഘോഷ പരിപാടികൾ ആരംഭിക്കുക. യുഎഇയിലെ അമ്പതിനായിരത്തിലധികം പ്രവാസികൾക്ക് തൊഴിൽ അവസരം നൽകുന്ന ശക്തമായ ബിസിനസ് നെറ്റ്‌വർക്കാണ് ഐ പി എ എന്നും പ്രവാസി മലയാളികളുടെ ജീവിതത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ,ഓരോ വർഷവും ഓണാഘോഷങ്ങൾ പ്രത്യേകമായി സംഘടിപ്പിക്കാറുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

മോംസ് ആന്‍ഡ് വൈവ്സ് പരിപാടിയുടെ മുഖ്യ പ്രായോജകർ. വാർത്താസമ്മേളനത്തിൽ ഓണപ്പൂരത്തിന്‍റെ മറ്റു പ്രായോജകരായ പ്രീമിയർ ഓട്ടോ പാർട്സ് എം.ഡി ഷാനവാസ് അബൂബക്കർ, എമിറേറ്റ് ഫസ്റ്റ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ, ഐ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് അബ്ദുള്ള, ഫൈസൽ ഇബ്രാഹിം, ബൈജു, അൻവർ മാനംകണ്ടത്ത് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com