കരുനാഗപ്പള്ളി അസോസിയേഷന്‍റെ 20-ാം വാർഷികവും ഓണാഘോഷവും നടത്തി

2024-2025 വർഷം കരുണ മുന്നോട്ടു വെക്കുന്നതു 50 ലക്ഷം രൂപയുടെ പ്രവാസി പുനരധിവാസ പദ്ധതി
20th Anniversary of Karunagappalli Association and Onam celebrations
കരുനാഗപ്പള്ളി അസോസിയേഷന്‍റെ 20-ാം വാർഷികവും ഓണാഘോഷവും നടത്തി
Updated on

അജ്മാൻ: കരുനാഗപ്പള്ളി അസോസിയേഷന്‍റെ (കരുണ ) 20-ാം വാർഷികവും ഓണാഘോഷവും അജ്മാൻ മെട്രൊപോളിറ്റൻ ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടത്തി. കരുനാഗപ്പള്ളി എംഎൽ.എ, സി.ആർ. മഹേഷ് ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്തു. 2024-2025 വർഷം കരുണ മുന്നോട്ടു വെക്കുന്നതു 50 ലക്ഷം രൂപയുടെ പ്രവാസി പുനരധിവാസ പദ്ധതി ആണെന്നത് അഭിനന്ദനാർഹമാണെന്ന് എംഎൽഎ പറഞ്ഞു. ബ്രോഗ്റോൾസ് വാർണർ യു.കെ ലിമിറ്റഡ് സിഇഒ നസീർ വെളിയിൽ ഒരു ഭവനം പ്രസ്തുത പദ്ധതിയിലേക്ക് വാഗ്ദാനം ചെയ്തു.

പ്രസിഡന്‍റ് എ.ആർ. സോമരാജൻ അധ്യക്ഷത വഹിച്ചു , നസീർ വെളിയിൽ , ഡോ. സായി ഗണേഷ് , ഡോ.മജീദ് , രക്ഷാധികാരി എച്ച് അഷറഫ് ജനറൽ കൺവീനർ നിസാർ വെളിയിൽ , അബ്ദുൾ ഷജീർ , ജോസ് ജോർജ് , അബ്ദുൾ ഹക്കിം, സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഡ്വ.നജുമുദീൻ , സ്വാഗതവും , ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു. തിരുവാതിര , ചെണ്ടമേളം, മാജിക് ഷോ, പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലത്തിന്‍റെ ഗാനമേള എന്നിവയും  അരങ്ങേറി.

Trending

No stories found.

Latest News

No stories found.