പുതുവർഷത്തലേന്ന് ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 2.5 മില്യണിലധികം യാത്രികരെന്ന് റിപ്പോർട്ട്

ദുബായ് മെട്രൊയുടെ റെഡ് - ഗ്രീൻ ലൈനുകളിലായി 1,133,251 യാത്രക്കാർ സഞ്ചരിച്ചു
2.5 million passengers used public transport in Dubai on New Years Eve
പുതുവർഷത്തലേന്ന് ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 2.5 മില്യണിലധികം യാത്രികരെന്ന് റിപ്പോർട്ട്
Updated on

ദുബായ്: ദുബായിൽ പുതുവർഷ തലേന്ന് 2,502,474 പേർ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതായി ദുബായ് ആർടിഎ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 9.3% വർധനയാണ് ഈ വർഷമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം പുതുവർഷത്തലേന്ന് 2,288,631 പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്.

ദുബായ് മെട്രൊയുടെ റെഡ് - ഗ്രീൻ ലൈനുകളിലായി 1,133,251 യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാം 55,391 പേരും, പൊതു ബസുകൾ 465,779 പേരും ഉപയോഗിച്ചു. സമുദ്ര ഗതാഗത സേവനങ്ങൾ 80,066 യാത്രക്കാർ ഉപയോഗിച്ചു. ഇ-ഹെയ്‌ലിംഗ് വാഹനങ്ങൾക്ക് 195,651 ഉപയോക്താക്കളെ ലഭിച്ചു. 1,238 യാത്രക്കാർ ഷെയറിങ് ഗതാഗത വാഹനങ്ങളിലും, 571,098 പേർ ടാക്സികളിലും സഞ്ചരിച്ചു.

പുതുവത്സരാഘോഷ വേദികളിലേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം തടസങ്ങളില്ലാതെ സുരക്ഷിതമായി നടത്താൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com