25-ാമത് ദുബായ് മാരത്തൺ: രജിസ്ട്രേഷന് തുടക്കം

ദുബായ് മാരത്തണിൽ 140 ലധികം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കും.
25th Dubai Marathon: Registration begins

25-ാമത് ദുബായ് മാരത്തൺ: രജിസ്ട്രേഷന് തുടക്കം

Updated on

ദുബായ്: 2026 ഫെബ്രുവരി 1ന് നടക്കുന്ന ദുബായ് മാരത്തണിന്‍റെ 25-ാമത് പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെ പിന്തുണയോടെ നടക്കുന്ന ദുബായ് മാരത്തണിൽ 140 ലധികം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കും.

ഗോൾഡ് ലേബൽ നേടുന്ന മേഖലയിലെ ആദ്യ ഓട്ട മത്സരമായി അംഗീകരിക്കപ്പെട്ട മാരത്തൺ നിലവിൽ ആഗോള തലത്തിലെ മികച്ച പത്ത് മാരത്തണുകളിൽ ഒന്നായി മാറിയിട്ടുണ്ട്. 2026 പതിപ്പിൽ 42.195 കിലോമീറ്റർ മാരത്തണിനൊപ്പം, 10 കിലോമീറ്റർ റോഡ് റേസും 4 കിലോമീറ്റർ ഫൺ റേസും ഉണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com