
അബുദാബി അൽ സിലയിൽ 3.5 തീവ്രതയിൽ ഭൂചലനം
അബുദാബി: അബുദാബി എമിറേറ്റിലെ അൽ സില പ്രദേശത്ത് ഭൂചലനം. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കിൽ 3.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച യുഎഇ സമയം 12. 03 നാണ് ഭൂചലനം ഉണ്ടായത്. ഇതിന്‍റെ ആഘാതം മറ്റെവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എൻ.സി.എം അധികൃതർ സ്ഥിരീകരിച്ചു.