പരുന്തിനെ ഉപയോഗിച്ച് നിയമവിരുദ്ധ വേട്ട; 5 പേർ അറസ്റ്റിൽ

നോർത്ത് ഖതാം മേഖലയിലെ മരുഭൂമിയിൽ വേട്ടയാടിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്
Illegal hunting of falcons in Abu Dhabi; 5 people were arrested
അബുദാബിയിൽ പരുന്തിനെ ഉപയോഗിച്ച് നിയമവിരുദ്ധ വേട്ടയാടൽ നടത്തി; 5 പേർ അറസ്റ്റിൽ
Updated on

അബുദാബി: പരുന്തിനെ ഉപയോഗിച്ച് നിയമവിരുദ്ധ വേട്ടയാടൽ നടത്തിയ അഞ്ച് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഖതാം മേഖലയിലെ മരുഭൂമിയിൽ വേട്ടയാടിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ വേട്ടയാടാൻ ഉപയോഗിച്ച പരുന്തിനെയും ഇരയെയും കണ്ടെത്തി.

പരിസ്ഥിതി സംരക്ഷണം, നവീകരണം, വികസനം എന്നിവയ്ക്ക് വേണ്ടിയുള്ള 1999 ലെ ഫെഡറൽ നിയമസംഹിതയിലെ 24 ആം നിയമം അനുസരിച്ച് പക്ഷികളെയോ, സമുദ്ര-വന്യജീവികളെയോ വേട്ടയാടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. മൃഗങ്ങളെ പിടികൂടണമെങ്കിൽ പ്രത്യേക അനുമതി വേണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com