
ദുബായിൽ 41 അംഗ ഭിക്ഷാടക സംഘം പിടിയിൽ
ദുബായ്: ദുബായിൽ 41 അംഗ ഭിക്ഷാടക സംഘം പൊലീസിന്‍റെ പിടിയിലായി. ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്.
ഭിക്ഷാടനം നടത്താൻ പദ്ധതിയിട്ട് വിസിറ്റ് വിസയിൽ വന്ന ഇവരുടെ പക്കൽ നിന്നും 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയകരമായ കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പ് അൽ-മിസ്ബ അഥവാ പ്രാർത്ഥന മുത്തുകൾ എന്ന രഹസ്യ കോഡിൽ നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.