
ഈദ് അവധിക്കാലത്ത് അജ്‌മാനിൽ പൊതുഗതാഗതം ഉപയോഗിച്ചത് 4.5 ലക്ഷത്തോളം പേർ
അജ്‌മാൻ: ഈദ് അവധിക്കാലത്ത് 439,168 യാത്രക്കാർ അജ്‌മാനിൽ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 34% വർധനയാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പേർ ആശ്രയിച്ചത് ടാക്സികളെയാണ്. 380,622 യാത്രക്കാരാണ് ടാക്‌സികൾ ഉപയോഗിച്ചത്. വ്യാപകമായ ലഭ്യതയും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള സ്മാർട്ട് ബുക്കിങ് സേവനങ്ങളുമാണ് ഇതിന് കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി.
55,256 യാത്രക്കാർ പൊതു ബസുകളിൽ; 2,716 യാത്രക്കാർ അബ്ര വാട്ടർ ടാക്സി; 574 യാത്രക്കാർക്ക് സ്മാർട്ട് റിസർവേഷൻ സംവിധാനങ്ങൾ വഴി ലഭ്യമായ ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട് സേവനം പ്രയോജനകരമായി.