സിഎസ്ഐ സ്ത്രീജനസഖ്യ രജത ജൂബിലി വാർഷിക കോൺഫറൻസ് ഷാർജയിൽ

സ്ത്രീജനസഖ്യത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന അംഗങ്ങളെ ആദരിക്കും.
CSI Women's League Silver Jubilee Annual Conference in Sharjah

സിഎസ്ഐ സ്ത്രീജനസഖ്യ രജത ജൂബിലി വാർഷിക കോൺഫറൻസ് ഷാർജയിൽ

Updated on

ഷാർജ: യുഎഇയിലെ സിഎസ്ഐ സഭകളിലെ സ്ത്രീജനസഖ്യത്തിന്‍റെ ഇരുപത്തിയഞ്ചാമത്‌ വാർഷിക കോൺഫറൻസ് ഷാർജയിൽ നടക്കും. ശനിയാഴ്ച രാവിലെ 8 മണി മുതൽ ഷാർജ സിഎസ്ഐ പള്ളിയിലാണ് കോൺഫ്രൻസ് നടക്കുന്നത്. മധ്യകേരള മഹായിടവക സ്ത്രീജനസഖ്യ പ്രസിഡന്‍റ് ഡോ. ജെസി സാറ കോശി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ കലാലയമായ കോട്ടയം സിഎംഎസ് കോളെജിന്‍റെ ആദ്യ വനിത പ്രിൻസിപ്പാൽ പ്രൊഫ. ഡോ. അഞ്ജു സോസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സ്തോത്ര ശുശ്രൂഷയിൽ രജത ജൂബിലി കോൺഫറൻസിന്‍റെ പതാക ഉയർത്തും.

സ്ത്രീജനസഖ്യത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന അംഗങ്ങളെ ആദരിക്കും. സ്ത്രീജന സഖ്യാംഗങ്ങളുടെ രചനകൾ അടങ്ങിയ 'സ്നേഹിത' എന്ന മാസിക കോൺഫറൻസിൽ പ്രകാശനം ചെയ്യും. കോൺഫറൻസിന്‍റെ ഭാഗമായി ബിസിനസ് സമ്മേളനവും നടത്തും.

ഷാർജ സിഎസ്ഐ സ്ത്രീജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസിൽ അബുദാബി, ദുബായ്, ജബൽ അലി, അൽ ഐൻ , റാസൽ ഖൈമ, ഫുജൈറ, ഷാർജ സഭകളിലെ മുന്നൂറോളം സ്ത്രീകൾ പങ്കെടുക്കും.

കോൺഫറൻസ് കൺവീനർ ജാൻസി ബിജു, ഷാർജ സ്ത്രീജനസഖ്യ പ്രസിഡന്‍റ് നിവി സൂസൻ ജോർജ്, വൈസ് പ്രസിഡന്‍റ് മേഴ്സി അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവ. സുനിൽ രാജ് ഫിലിപ്പ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുശീല ജോൺ, കമ്മിറ്റിയംഗങ്ങളായ ആഷ്ലി മേരി ബിജു, എലീന ആൻ ബെന്നി എന്നിവർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com