യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും രാഷ്ട്രത്തിന്‍റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും ചിത്രങ്ങൾ ചേർത്താണ് പൂക്കളമൊരുക്കിയത്.
യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം

ആരോഗ്യ പ്രവർത്തകർ പൂക്കളത്തിന്‍റെ അവസാന മിനുക്ക് പണിയിൽ.

ShibilZain
Updated on

അബുദാബി: സമൂഹ വർഷാചരണത്തിന്‍റെ ഭാഗമായി യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യ പ്രവർത്തകർ തയാറാക്കിയ വമ്പൻ പൂക്കളം വേറിട്ടതായി.

യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിലെ ആരോഗ്യപ്രവർത്തകരാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും രാഷ്ട്രത്തിന്‍റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും ചിത്രങ്ങൾ ഉൾചേർത്ത് മഹാ പൂക്കളം ഒരുക്കിയത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകർ 650 കിലോഗ്രാം പൂക്കളുപയോഗിച്ച് 12 മണിക്കൂറുകൾ കൊണ്ടാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ 250 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളമൊരുക്കിയത്.

<div class="paragraphs"><p><em>കൂറ്റൻ പൂക്കളത്തിന്‍റെ പൂർണ രൂപം.</em></p></div>

കൂറ്റൻ പൂക്കളത്തിന്‍റെ പൂർണ രൂപം.

സമൂഹ വർഷാചരണത്തിന്‍റെ ഭാഗമായി 'കൈയോടു കൈ ചേർന്ന്' എന്ന ആശയത്തെ പ്രതിനിധീകരിച്ച് ഏഴ് പേരടങ്ങുന്ന കുടുംബത്തെയും പൂക്കളത്തിൽ ചിത്രീകരിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ കലാസൃഷ്ടിയുടെ ഭാഗമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com