ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത് 59,000 പേർ

ഇത് ഏകദേശം 40 ദശലക്ഷം ദിർഹത്തിന് തുല്യമായ പ്രവർത്തനമാണെന്ന് അധികൃതർ പറഞ്ഞു.
59,000 people registered with Dubai Community Development Authority

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത് 59,000 പേർ

Updated on

ദുബായ്: ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി (സിഡിഎ)യുടെ വളണ്ടിയർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 59,000 ആയി. 2024 ആദ്യ പാദത്തിൽ മാത്രം 18,000ത്തിലധികം വളണ്ടിയർ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇത് ഏകദേശം 40 ദശലക്ഷം ദിർഹത്തിന് തുല്യമായ പ്രവർത്തനമാണെന്ന് അധികൃതർ പറഞ്ഞു. 500ലധികം വിദഗ്ദ്ധ വളണ്ടിയർമാരുടെ 8,000 മണിക്കൂർ നീളുന്ന 100ലധികം സന്നദ്ധ പ്രവർത്തനങ്ങളും ഇക്കാലയളവിൽ പൂർത്തിയാക്കാൻ സാധിച്ചു.

സിഡിഎ യുടെ നേതൃത്വത്തിൽ 'വളണ്ടിയർ അവബോധവും ഇടപെടലും' എന്ന പേരിൽ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. യുഎഇയുടെ 'സമൂഹ വർഷം' അജണ്ടയുടെഭാഗമാണീ പരിപാടി.

എല്ലാ പ്രായക്കാർക്കും സന്നദ്ധ പ്രവർത്തനത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം നൽകുകയും പൗര പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com