തൃശൂർ സെന്‍റ് തോമസ് കോളെജ് അലുംനി യുഎഇ രജത ആഘോഷവും സ്മരണിക പ്രകാശനവും

മനശ്ശാസ്ത്രജ്ഞനും ദേശീയ വിദ്യാഭ്യാസ നയവിദഗ്ധനുമായ ഡോക്റ്റർ അജിത് ശങ്കർ ക്ലാസ്സെടുത്തു
Thrissur St. Thomas College Alumni UAE Silver Celebration and Commemorative Release

തൃശൂർ സെന്‍റ് തോമസ് കോളെജ് അലുംനി യുഎഇ രജത ആഘോഷവും സ്മരണിക പ്രകാശനവും

Updated on

ദുബായ്: തൃശൂർ സെന്‍റ് തോമസ് കോള‌െജ് അലുംനി യുഎഇ ചാപ്റ്ററിന്‍റെ 25ാം വാർഷികവും സ്മരണിക പ്രകാശനവും അജ്‌മാനിൽ നടന്നു. പ്രസിഡന്‍റ് ബിജോയ് ചീരക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നടനും സംവിധായകനായുമായ മധുപാൽ ഉദ്‌ഘാടനം ചെയ്‌തു. സ്മരണിക മധുപാൽ, അക്കാഫ് പ്രസിഡന്‍റ് പോൾ ടി ജോസഫിന് നൽകി പ്രകാശനം ചെയ്തു.ഷീല പോൾ, മുരളി മംഗലത്ത്, സാദിഖ് കാവിൽ എന്നിവർ പ്രസംഗിച്ചു.

എഡിറ്റർ മഹേഷ് പൗലോസ് സ്വാഗതവും ലിജേഷ് വേലൂക്കാരൻ നന്ദിയും പറഞ്ഞു.

'

സ്മാർട്ട് മനസ്സ്;സ്മാർട്ട് ജീവിതം'എന്ന വിഷയത്തെക്കുറിച്ച് മനശ്ശാസ്ത്രജ്ഞനും ദേശീയ വിദ്യാഭ്യാസ നയവിദഗ്ധനുമായ ഡോക്റ്റർ അജിത് ശങ്കർ ക്ലാസ്സെടുത്തു.ബൈജു ജോസഫ്,സുഭാഷ് കെ മേനോൻ, സുജിത് സിദ്ധാർത്ഥൻ അഭിലഷ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com