സ്ഥിരം സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; നിരവധി ആനുകൂല്യങ്ങളുമായി 'ദുബായ് ആക്സസ് ക്ലബ്'

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന് തുടക്കം കുറിച്ചു
Multiple-entry tourist visa for frequent visitors; 'Dubai Access Club' launched with numerous benefits

സ്ഥിരം സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; നിരവധി ആനുകൂല്യങ്ങളുമായി 'ദുബായ് ആക്സസ് ക്ലബ്'

Updated on: 

ദുബായ്: ദുബായിൽ നിരന്തരം സന്ദർശനം നടത്തുന്ന വിദേശികൾക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 'ദുബായ് ആക്സസ് ക്ലബ്' എന്ന പദ്ധതി അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പും സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന് തുടക്കം കുറിച്ചു. പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കാത്ത ഈ ക്ലബിലേക്ക് ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമാണ് അംഗത്വം ലഭിക്കുന്നത്.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് പുറമേ 'അൽ സാദ' ടൂറിസ്റ്റ് കാർഡ് ഓഫറുകളും നിശ്ചിത തുക ക്രെഡിറ്റുള്ള മാജിദ് അൽ ഫുത്തൈം ഗിഫ്റ്റ് കാർഡും അംഗങ്ങൾക്ക് ലഭിക്കും. കൂടാതെ ഹോട്ടൽ മുറികളുടെ സൗജന്യ അപ്ഗ്രേഡേഷൻ, എയർപോർട്ട് ലോഞ്ച് സൗകര്യം, പ്രധാന പരിപാടികൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം എന്നിവയും ഇതിലുൾപ്പെടുന്നു.