

മുഹമ്മദ് ഖാലിദ് ഹാജി
ദുബായ്: നാലു പതിറ്റാണ്ട് യുഎഇയിൽ പ്രവാസിയായിരുന്ന തൃശൂർ അന്നമനട സ്വദേശി ചേനേപറമ്പിൽ വീട്ടിൽ മുഹമ്മദ് ഖാലിദ് ഹാജി (85) നാട്ടിൽ അന്തരിച്ചു. യുഎഇയിലെ ആദ്യകാല ഓട്ടോമൊബൈൽ എൻജിനീയർമാരിൽ ഒരാളായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സ്ഥാപകനും ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ഡയറക്ടറും അൽ മുർഷിദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫിയുടെ പിതാവാണ്.
ഭാര്യ: ഷെമി ഖാലിദ്. പരേതയായ ഷെഫിയ ഖാലിദും ഭാര്യയായിരുന്നു. മക്കൾ: മുഹമ്മദ് ഷാഫി, ഷാഹിദ ബുഖാരി. മരുമക്കൾ: മില ഫാത്തിമ, ബാബു ബുഖാരി.