പുസ്തക വർത്തമാനം ശ്രദ്ധേയമായി

വിജി തമ്പിയുടെ പ്രഥമ നോവൽ ഇദം പാരമിതം ആസ്പദമാക്കി മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പുസ്തക വർത്തമാനം നടന്നു.
A book launch was held at the Writers' Forum at the festival based on Viji Thampi's debut novel Idam Paramitham.

പുസ്തക വർത്തമാനം ശ്രദ്ധേയമായി

Updated on

ഷാർജ : 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എഴുത്തുകാരൻ വിജി തമ്പിയുടെ പ്രഥമ നോവൽ ഇദം പാരമിതം ആസ്പദമാക്കി മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പുസ്തക വർത്തമാനം നടന്നു. അജിത് കണ്ടല്ലൂർ പുസ്തകം പരിചയപ്പെടുത്തി.

വെള്ളിയോടൻ മോഡറേറ്ററായി. അദ്ധ്യാപകനായ കെ രഘുനന്ദനൻ എഴുത്തുകാരനുമായി സംവദിച്ചു. എഴുത്തിന്‍റെ നാൾ വഴികളും, ഇദം പാരമിതം എന്ന നോവലിന്‍റെ രചനാനുഭവങ്ങളും വിജി തമ്പി വായനക്കാരോട് പങ്കുവച്ചു. സബ്ന നസീർ, രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ പുസ്തക വർത്തമാനത്തിൽ പങ്കാളികളായി. .മാതൃഭൂമി ബുക്‌സാണ് പ്രസാധകർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com