ജിസിസി അംഗരാജ്യങ്ങൾക്ക് ഏകീകൃത വ്യോമ-മിസൈൽ പ്രതിരോധ സംവിധാനം അനിവാര്യമാണെന്ന് യുഎഇ നയതന്ത്രജ്ഞൻ

ആധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കപ്പെട്ട് മിനിറ്റുകൾക്കകം ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിനാൽ ഇത്തരം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
Dr. Mohammed Ibrahim Al Dhaheri

ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹേരി

Updated on: 

ദുബായ്: ഭീഷണികൾ കൃത്യസമയത്ത് തിരിച്ചറിയാനും രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും സംയോജിതമായി പ്രതികരിക്കാനും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾക്ക് ഏകീകൃത വ്യോമ-മിസൈൽ പ്രതിരോധ സംവിധാനം അനിവാര്യമാണെന്ന് പ്രമുഖ യുഎഇ നയതന്ത്രജ്ഞനും അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡെപ്യൂട്ടി ഡയറക്റ്റർ ജനറലും യുഎഇ വിദേശകാര്യ മന്ത്രിയുടെ ഉപദേശകനുമായ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹേരി.

ആധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കപ്പെട്ട് മിനിറ്റുകൾക്കകം ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിനാൽ, പ്രതിസന്ധി ഉടലെടുക്കുന്നതിന് മുൻപ് തന്നെ ഇത്തരം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ദഹ്റാനിലെ സൗദി അരാംകോയുടെ ഭരണനിർവഹണ കെട്ടിടത്തിന് നേരെയും ഉണ്ടായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, റിയാദിൽ സംഭവിച്ചത് മുഴുവൻ ഗൾഫ് മേഖലയെയും ബാധിക്കുന്ന വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com