വേങ്ങര സ്വദേശി അൽ ഐനിൽ അന്തരിച്ചു

അൽ ഐൻ സ്വൈഹാനിലെ നൈൽ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു
vengara native passes away in al ain

അൻസാർ

Updated on

അൽ ഐൻ: മലപ്പുറം ജില്ലയിലെ വേങ്ങര നാട്ടുകല്ല് ഏറംപടി സ്വദേശി മേലേ തൊടി ബീരാന്‍റെ മകൻ അൻസാർ (40) അൽ ഐനിലെ സ്വൈഹാനിൽ അന്തരിച്ചു. സൈനബയാണ് മാതാവ്. മുഹമ്മദലി (സൗദിയ), റിഫ്അത്ത്, അജ്മൽ, നിലോഫർ എന്നിവർ സഹോദരങ്ങളാണ്. ഫാദിയയാണ് ഭാര്യ. ഷയാൻ, നൂഹ എന്നിവർ മക്കളാണ്.

അൽ ഐൻ സ്വൈഹാനിലെ നൈൽ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അൽ ഐൻ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാൻ മെഡിക്കൽ സിറ്റിയിൽ (പഴയ ജീമീ ഹോസ്പിറ്റൽ) സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com