

ഗാർഡൻ ഗ്ലോ ഇനി ദുബായ് ഫ്രെയിമിനു സമീപം.
ദുബായ്: നഗരത്തിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നായ ഗാർഡൻ ഗ്ലോ സഅബീൽ പാർക്ക് ഗേറ്റ് മൂന്നിൽ ദുബായ് ഫ്രെയിമിന് സമീപത്തായി തുറക്കും. പകലും പ്രവർത്തിക്കുന്ന രീതിയിലാണ് പ്രവർത്തനം പുനരാംഭിക്കുന്നത്.
സഅബീൽ പാർക്കിൽ രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തിക്കുക. 10 സീസണുകൾക്ക് ശേഷം പാർക്ക് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഗാർഡൻ ഗ്ലോയിൽ നവീകരിച്ച ദിനോസർ പാർക്ക്, ഫാന്‍റസി പാർക്ക് എന്നിവയുമുണ്ടാകും.
തുറക്കുന്ന തീയതിയും ടിക്കറ്റ് നിരക്കും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഐസ് പാർക്ക്, മാജിക് പാർക്ക്, ആർട്ട് പാർക്ക് എന്നിവയുൾപ്പെടെ തീം സോണുകൾ കാണാനായി ശൈത്യകാലത്ത് നിരവധി പേരാണ് എത്തിച്ചേരാറുള്ളത്.