
അശ്രദ്ധ മൂലം ജീവനക്കാരന് പരുക്കേറ്റു: 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതിയുടെ വിധി
അബുദാബി: അശ്രദ്ധയും സുരക്ഷാ വീഴ്ചയും മൂലം ജോലി സ്ഥലത്ത് ജീവനക്കാരന് പരുക്കേറ്റ സംഭവത്തിൽ 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. ഫീസും മറ്റ് ചെലവുകളും നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
അശ്രദ്ധയും മതിയായ സുരക്ഷ ഒരുക്കാത്തത് മൂലവുമുണ്ടായ പരുക്കിന് കമ്പനി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. ബാനിയാസിലെ പ്രോസിക്യൂട്ടർമാർ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ കമ്പനി കുറ്റക്കാരാണെന്ന് അബുദാബി ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. പിന്നീട് അപ്പീൽ കോടതി വിധി ശരിവെക്കുകയായിരുന്നു.