ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി: തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ധാരണ

കൂടിക്കാഴ്ചയിൽ, രണ്ടു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയിലെത്തി
Abu Dhabi Crown Prince meets with Emir of Qatar: Agreement to increase cooperation in strategic areas
ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി: തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ധാരണ
Updated on

അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ദോഹയിലെ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ, രണ്ടു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയിലെത്തി.

ഖത്തറുമായുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇ ഭരണ നേതൃത്വത്തിന്‍റെ പ്രതിബദ്ധത ഷെയ്ഖ് ഖാലിദ് ആവർത്തിച്ചു. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അബുദാബി കിരീടാവകാശിയെ ഖത്തർ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഥാനിയാണ് സ്വീകരിച്ചത്. തുടർന്ന് അമീരി ദിവാനിൽ ഔപചാരിക സ്വീകരണം നൽകി.

ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനിയുമായും ഷെയ്ഖ് ഖാലിദ് ചർച്ച നടത്തി.

അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ, യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് അൽ സുവൈദി, സഹ മന്ത്രി ഖലീഫ അൽ മറാർ, ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ അൽ മൻസൂരി, ഖത്തറിലെ യുഎഇ അംബാസഡർ ഷെയ്ഖ് സായിദ് ബിൻ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഷെയ്ഖ് ഖാലിദിന്‍റെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com