അബുദാബി: അബുദാബി കിരീടാവകാശിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമാവും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുക, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് സന്ദർശന ലക്ഷ്യം.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സാമ്പത്തിക പങ്കാളികൾ തുടങ്ങിയവർ കിരീടാവകാശിയുടെ സംഘത്തിലുണ്ട്. ഇന്ത്യയിൽ വിവിധ പരിപാടികളിലും ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുക്കും.