മോശം കാലാവസ്ഥ: അബുദാബി - ഡൽഹി ഇത്തിഹാദ് വിമാനം വഴിതിരിച്ചുവിട്ടു

മുന്നറിയിപ്പുമായി എയർ ഇന്ത്യയും
Abu Dhabi-Delhi Etihad flight diverted Bad weather

മോശം കാലാവസ്ഥ: അബുദാബി - ഡൽഹി ഇത്തിഹാദ് വിമാനം വഴിതിരിച്ചുവിട്ടു

Updated on

ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയർവേയ്‌സ് വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിലെ കാലാവസ്ഥ മോശമായതിനെത്തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിന്‍റെ മടക്ക യാത്ര വൈകുമെന്ന് എയർ ലൈൻ അറിയിച്ചു.

എമിറേറ്റ്‌സ്, എയർ അറേബ്യ എന്നീ എയർ ലൈനുകളുടെ ഡൽഹിയിലേക്കുള്ള സർവീസുകളുടെ സമയക്രമത്തിൽ കാര്യമായ മാറ്റം ഉണ്ടാവില്ല. കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഡൽഹിയിലെയും ജയ്പൂരിലെയും വിമാന സർവീസുകൾക്ക് കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ബജറ്റ് എയർലൈൻ ഇൻഡിഗോ അറിയിച്ചു. യാത്ര ബുക്ക് ചെയ്തവർ ഇപ്പോഴും 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പരിശോധിക്കണമെന്ന് എയർലൈൻ നിർദേശിച്ചു.

ഡൽഹിയിലെ കാലാവസ്ഥ കാരണം ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യയും ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത ഇടിമിന്നലും ശക്തമായ കാറ്റും മൂലമുണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരേന്ത്യയിലെ ചില നഗരങ്ങളിൽ വിമാന സർവീസുകൾക്ക് തടസം നേരിട്ടതായി എയർ ഇന്ത്യ വ്യക്തമാക്കി.യാത്രക്ക് മുൻപായി 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പരിശോധിക്കണമെന്ന് എയർ ഇന്ത്യയും യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com