
അബൂദബി: ഗൾഫ് മേഖലയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിർ ഞായറാഴ്ച ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
അബൂ മുറൈഖയിലെ കൈ കൊണ്ട് കൊത്തിയെടുത്ത ഈ ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ബാപ്‌സ് സ്വാമി നാരായൺ സന്സ്ഥ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജ് ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകം കൂടിയാണിത്. നിത്യേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്.