അബുദാബി ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി: ഒരു വർഷത്തെ ആഘോഷങ്ങൾക്ക് ഫെബ്രുവരി 1ന് തുടക്കം

ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആഘോഷങ്ങളുടെ ഉദ്ഘാട‌നം നിർവഹിക്കും
Abu Dhabi Indian school golden jubilee

അബുദാബി ഇന്ത്യൻ സ്കൂൾ

Updated on

അബുദാബി: അബുദാബി ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 1ന് തുടക്കമാവും. ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാട‌നം നിർവഹിക്കും.

ഫെബ്രുവരി 1ന് വൈകിട്ട് നാല് മുതൽ അബുദാബി ഇന്ത്യൻ സ്കൂൾ ക്യാംപസിൽ നടക്കുന്ന ​ഗോൾഡൻ ജൂബിലി ചടങ്ങിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, സാമൂഹിക രം​ഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ എന്നിവരുംവാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അബുദാബിയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖമായി മാറാനും, ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അറിവിന്‍റെ വെളിച്ചമേകാനും അവസരം നൽകുന്നതിനായി സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എല്ലാവിധ പിന്തുണയും നൽകുന്ന നിലവിലെ ഭരണനേതൃത്വത്തിനും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

Abu Dhabi Indian school golden jubilee

1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂളിൽ ഇപ്പോൾ പ്രതിവർഷം 5000ത്തോളം കു‌ട്ടികൾ പഠിക്കുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ വിദ്യാർഥികൾ. അക്കാഡമിക് രം​ഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്‍റെ സ്ഥാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com