
അബുദാബി കേരള സോഷ്യൽ സെന്‍റർ എഐ സെമിനാർ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ “AI Learners to AI Earners” എന്ന പേരിൽ നിർമിത ബുദ്ധിയെക്കുറിച്ച് സെമിനാർ നടത്തി. പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. എഐ - റോബോട്ടിക്സ് രംഗത്തെ വിദഗ്ദ്ധനായ റൗൾ ജോൺ അജു സെമിനാറിന് നേതൃത്വം നൽകി.
പ്രിയ ബാലു മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്‍റ് ആർ. ശങ്കർ, ട്രഷറർ അനീഷ്, ശ്രീദേവി, അജു ജോസഫ് എന്നിവർ പ്രസംഗിച്ചു. സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ടി.കെ. മനോജ്, റൗൾ ജോൺ അജുവിന് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സജീഷ് സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ നന്ദിയും പറഞ്ഞു.