

പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബുദാബി
അബുദാബി: മത്സ്യസമ്പത്ത് വൻതോതിൽ വർധിപ്പിക്കുകയും 2030ഓടെ ലോകത്തെ ഏറ്റവും സമ്പന്നമായ സമുദ്ര മേഖലകളിലൊന്നായി അബൂദബിയെ മാറ്റുകയും ചെയ്യാനുള്ള ലക്ഷ്യത്തോടെ അബൂദബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി) ‘ഹംദാൻ ബിൻ സായിദ്: ദി വേൾഡ്സ് റിച്ചസ്റ്റ് സീസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചു.
യു.എ.ഇ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെ സുസ്ഥിര മത്സ്യബന്ധന സൂചികയിൽ അബൂദബി 100 ശതമാനം നേട്ടം കൈവരിച്ചതായി ഏജൻസി അറിയിച്ചു.
2018ൽ വെറും എട്ടുശതമാനമായിരുന്ന സൂചികയിലെ സ്ഥാനമാണ് ശാസ്ത്രീയ ഗവേഷണം, കർശനമായ മത്സ്യബന്ധന നിയമങ്ങൾ, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയുടെ ഫലമായി മുന്നേറ്റം നടത്തിയത്. സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾസ് ഗ്ലോബൽ കൗൺസിൽ യോഗത്തിലാണ് സുപ്രധാന നേട്ടം അവതരിപ്പിച്ചത്