ജോസഫ് മാർ ബർന്നബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്തക്ക് അബുദാബി മാർത്തോമ്മാ ഇടവകയുടെ ആദരം

മലങ്കര യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.
Abu Dhabi Mar Thoma Parish pays tribute to Joseph Mar Barnabas Suffragan Metropolitan

ജോസഫ് മാർ ബർന്നബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്തക്ക് അബുദാബി മാർത്തോമ്മാ ഇടവകയുടെ ആദരം

Updated on

അബുദാബി: പൗരോഹിത്യ ശുശ്രൂഷയിൽ അമ്പത് വർഷങ്ങൾ പൂർത്തീകരിച്ച ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ അബുദാബി മാർത്തോമ്മാ ഇടവക ആദരിച്ചു. ഇടവകയുടെ 54 ാമത് ഇടവക ദിന ചടങ്ങിലാണ് പ്രത്യേക ആദരവ് അർപ്പിച്ചത്. 75 വയസ്സ് പൂർത്തീകരിച്ച മെത്രപ്പോലീത്തയുടെ ജന്മദിനവും ഇതോടൊപ്പം ആഘോഷിച്ചു. യുഎഇ യിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസിഡർ എ.അമർനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മലങ്കര യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.

ഇടവക വികാരി ജിജോ സി ഡാനിയേൽ , സഹ വികാരി ബിജോ എബ്രഹാം തോമസ് , സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, വൈസ് പ്രസിഡൻറ് ഇ.ജെ. ഗീവർഗീസ്, പാരിഷ് ഡേ കൺവീനർ ജിജു കെ മാത്യു എന്നിവർ പ്രസംഗിച്ചു.

ഇടവക ഗായകസംഘവും, സൺ‌ഡേസ്‌കൂൾ വിദ്യാർത്ഥികളും ഗാനങ്ങൾ ആലപിച്ചു. തുടർച്ചയായി പതിനാലാം തവണയും ഏറ്റവും നല്ല ശാഖക്കുള്ള അവാർഡ് നേടിയ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന് പ്രത്യേക അനുമോദനവും അർപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com